മുന്നോക്ക സമുദായത്തിന് 10% സാമ്ബത്തിക സംവരണം

തിരുവനന്തപുരം: മുന്നോക്ക സമുദായത്തിന് പത്തു ശതമാനം സാമ്ബത്തിക സംവരണം ഏര്‍പ്പെടുത്തുന്നതിനായി പി.എസ്.സി നിര്‍ദേശിച്ച ചട്ടഭേദഗതികള്‍ മന്ത്രിസഭ അംഗീകരിച്ചു. സര്‍ക്കാര്‍ നിയമനങ്ങളില്‍ അടക്കം ഈ സംവരണം നിലവില്‍ വരും.

ഇനി വിജ്ഞാപനം ഇറങ്ങുന്നതോടെ മുന്നാക്കക്കാരിലെ സാമ്ബത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കും സര്‍ക്കാര്‍ ജോലികളില്‍ സംവരണാനുകൂല്യം ലഭിക്കും. സാമ്ബത്തിക സംവരണം ഏര്‍പ്പെടുത്തുന്നതിനുള്ള നിര്‍ദേശം കഴിഞ്ഞ ഓഗസ്റ്റ് 25ന് നടന്ന പി.എസ്.സി യോഗമാണ് അംഗീകരിച്ചത്. കേരള സര്‍വിസ് ചട്ടങ്ങള്‍ ഭേദഗതിചെയ്യാനുള്ള നിര്‍ദേശം പന്നീട് പി.എസ്.സി സര്‍ക്കാരിന് നല്‍കുകയായിരുന്നു.

2020 ജനുവരി ഒന്നിനാണ് മുന്നാക്ക വിഭാഗങ്ങളില്‍ സാമ്ബത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സംവരണം നല്‍കാനുള്ള ശുപാര്‍ശ മന്ത്രിസഭ അംഗീകരിച്ചത്. ഇതിനുള്ള മാനദണ്ഡങ്ങള്‍ നിശ്ചയിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് കെ. ശ്രീധരന്‍നായര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശകളാണ് ചില ഭേദഗതികളോടെ സര്‍ക്കാര്‍ അംഗീകരിച്ചത്. തുടര്‍ന്ന് പി.എസ്.സിക്ക് കൈമാറുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *