കുറച്ചുകാലമായി മുരളീധരന്‍ പറയുന്നതൊന്നും ഞാന്‍ കേള്‍ക്കാറില്ല: മുല്ലപ്പളളി

തിരുവനന്തപുരം: സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷമായ പ്രതികരണം നടത്തുന്ന കെ.മുരളീധരനെ തളളി കെ.പി.സി.സി അദ്ധ്യക്ഷന്‍ മുല്ലപ്പളളി രാമചന്ദ്രന്റെ പ്രതികരണം. കുറച്ചുകാലമായി മുരളീധരന്‍ പറയുന്നതൊന്നും താന്‍ കേള്‍ക്കാറില്ലെന്നായിരുന്നു മുല്ലപ്പളളിയുടെ പരിഹാസം. ജോസ് കെ മാണി മുന്നണി വിട്ടതില്‍ കെ മുരളീധരന്‍ രാഷ്ട്രീയ വിവാദം ഉണ്ടാക്കുന്നത് ശരിയല്ലെന്നും മുല്ലപ്പളളി പറഞ്ഞു.

കേരള കോണ്‍ഗ്രസ് വിഷയത്തില്‍ പാര്‍ട്ടിയില്‍ വേണ്ടത്ര ചര്‍ച്ച നടന്നിട്ടില്ലെന്ന് മുരളീധരന്‍ പറയുന്നതിന്റെ യുക്തി മനസിലാകുന്നില്ല. സൂം മീറ്റിംഗിലാണ് ചര്‍ച്ച നടന്നത്. ഓരോ നേതാക്കളും എന്തൊക്കെയാണ് യോഗത്തില്‍ സംസാരിച്ചത് എന്നതിനടക്കം തെളിവുണ്ട്. വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ധാരണയുണ്ടെന്ന മുരളീധരന്റെ പ്രതികരണം താന്‍ കേട്ടിട്ടില്ലെന്നും മുല്ലപ്പളളി കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *