ബാർകോഴ: ആരോപണം പിൻവലിക്കാൻ ജോസ് കെ മാണി 10 കോടി വാഗ്ദാനം ചെയ്തു:ബിജു രമേശ്‌

തിരുവനന്തപുരം: ബാർകോഴ ആരോപണം പിൻവലിക്കാൻ ജോസ് കെ മാണി 10 കോടിരൂപ വാഗ്ദാനം ചെയ്തുവെന്ന വെളിപ്പെടുത്തലുമായി ബിജു രമേശ് രംഗത്തെത്തി.

‘ആദ്യം ഭീഷണി​പ്പെടുത്തി​, പി​ന്നീടാണ് പണം വാഗ്ദാനം ചെയ്തത്. ബാറുടമ ജോൺ​ കല്ലാടി​ന്റെ ഫോണിലാണ് വിളിച്ചത്. അപ്പോൾ നിരവധി​ ബാറുടമകൾ എന്നോടൊപ്പമുണ്ടായിരുന്നു- അദ്ദേഹം പറഞ്ഞു. ഒരു രാഷ്ട്രീയപ്പാർട്ടിയുമായും ചേർന്ന് ഗൂഢാലോചന നടത്തിയിട്ടില്ലെന്നും കോൺഗ്രസുകാർ തന്നെയും കുടുംബത്തെയും വേട്ടയാടുകയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

ബാർകോഴ ആരോപണത്തിൽ ഏത് കേന്ദ്ര ‌ഏജൻസിയെ വച്ചും അന്വേഷിച്ചോട്ടെ. രാഷ്ട്രീയ ഗൂഢാലോചന ഉണ്ടെന്ന റിപ്പോർട്ട് സത്യമാണെന്ന് ജോസ് കെ മാണി പറഞ്ഞാൽ പത്ത്കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് മാനനഷ്ടക്കേസ് കൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ആരോപണത്തിനുശേഷം ചർച്ച നടത്തിയത് കോടിയേരി ബാലകൃഷ്ണനോടും പിണറായി വിജയനോടുമാണെന്നും കേസില്ലായിരുന്നുവെങ്കിൽ മാണി മുഖ്യമന്ത്രി ആവുമായിരുന്നുവെന്ന് കോടിയേരി പറഞ്ഞതായും അദ്ദേഹം വെളിപ്പെടുത്തി

 

 

Leave a Reply

Your email address will not be published. Required fields are marked *