രാജ്യം രക്ഷിക്കാന്‍ തെലുങ്കുദേശം പാര്‍ട്ടിയുമായി യോജിക്കുന്നതായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: രാജ്യത്തെയും ജനാധിപത്യത്തെയും സുസ്ഥാപിതമായ നിയമങ്ങളെയും സംരക്ഷിക്കാന്‍ തെലുങ്കുദേശം പാര്‍ട്ടിയുമായി യോജിക്കുന്നതായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എന്‍.ചന്ദ്രബാബു നായിഡുവുമായി ചര്‍ച്ച നടത്തിയതിനു ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.


വരുന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ എല്ലാവരും ഒരുമിക്കേണ്ട സാഹചര്യമാണുണ്ടായിരിക്കുന്നതെന്ന് സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു.
ടിഡിപിയുമായി മുന്‍പുണ്ടായിരുന്ന ശത്രുത മറക്കേണ്ട സാഹചര്യം ആസന്നമായിരിക്കുന്നുവെന്നും രാഹുല്‍ഗാന്ധി പറഞ്ഞു. ഇപ്പോഴെന്താണോ അതാണ് ഭാവിയും വര്‍ത്തമാനവും. രാജ്യത്തിന്റെ ഇന്നത്തെ അവസ്ഥയാണ് പാര്‍ട്ടികളുടെ ഏകീകരണം ആവശ്യപ്പെടുന്നത്. വിശാലസഖ്യത്തില്‍ ഒരു പ്രത്യേക നേതാവില്ല. എല്ലാവരും നേതാക്കന്മാരാണ്. പ്രധാന ലക്ഷ്യം ബിജെപി പരാജയപ്പെടുത്തുകയെന്നതാണെന്നും രാഹുല്‍ പറഞ്ഞു.
എന്‍സിപി പ്രസിഡന്റ് ശരദ് പവാര്‍, നാഷനല്‍ കോണ്‍ഫറന്‍സ് ചെയര്‍മാന്‍ ഫറൂഖ് അബ്ദുല്ല എന്നിവരുമായും നായിഡു കൂടിക്കാഴ്ച നടത്തി. മൂന്നു ദശകങ്ങളായി ശത്രുതയിലുള്ള ടിഡിപിയും കോണ്‍ഗ്രസും തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പിലും സഖ്യത്തിലാണ്. കെ.ചന്ദ്രശേഖര്‍ റാവുവിന്റെ ടിആര്‍എസിനെ തോല്‍പ്പിക്കുകയാണ് ലക്ഷ്യം. ഈ ആഴ്ചയിലെ രണ്ടാമത്തെ ഡല്‍ഹി സന്ദര്‍ശനമാണ് നായിഡുവിന്റേത്.

Leave a Reply

Your email address will not be published. Required fields are marked *