സാനിറ്റൈസര്‍ നിര്‍മ്മാണത്തിനുളള സ്‌പിരിറ്റ് കുടിച്ച ഹോം സ്റ്റേ ഉടമ മരിച്ചു

ഇടുക്കി: സാനിറ്റൈസര്‍ നിര്‍മ്മാണത്തിനുളള സ്‌പിരിറ്റ് കഴിച്ചയാള്‍ മരിച്ചു. ഇടുക്കി കുഞ്ചിത്തണ്ണി സ്വദേശി തങ്കപ്പനാണ് മരിച്ചത്. 72വയസായിരുന്നു. ഇയാള്‍ ഹോം സ്റ്റേ ഉടമയാണ്. ചിത്തിരപുരത്തെ ഹോംസ്റ്റേയില്‍ തങ്കപ്പനേയും മറ്റ് രണ്ട് പേരേയും സാനിറ്റൈസര്‍ കുടിച്ച്‌ ഗുരുതരാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു.

ആമസോണ്‍ വഴി തങ്കപ്പന്റെ സുഹൃത്തായ മനോജാണ് സ്‌പിരിറ്ര് വാങ്ങിയത്. ഇയാളുടെ വീട്ടില്‍ നടത്തിയ തെരച്ചിലില്‍ ഉപയോഗിച്ച സ്‌പിരിറ്റിന്റെ ബാക്കി കണ്ടെത്തിയിരുന്നു. സ്‌പിരിറ്റ് കുടിച്ച തങ്കപ്പനും ഡ്രൈവര്‍ ജോബിക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും മനോജിന് കണ്ണിന്റെ കാഴ്ച മങ്ങുകയുമായിരുന്നു.

ഭക്ഷ്യവിഷ ബാധയെന്നാണ് ആദ്യം കരതിയതെങ്കിലും സ്‌പിരിറ്റ് കഴിച്ച കാര്യം പിന്നീട് ഇവര്‍ പറയുകയായിരുന്നു. തുടര്‍ന്ന് മനോജിനെ ഒന്നാം പ്രതിയാക്കി കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. എന്നാല്‍ മനോജിന്റെ കാഴ്‌ച ഭാഗികമായി നഷ്‌ടമാവുകയും ജോബി കഴിഞ്ഞ ആഴ്ചയോടെ മരിക്കുകയുമായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *