നീറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു;ഒഡീഷ സ്വദേശി സോയേബ് അഫ്താബ് ഒന്നാമ

തിരുവനന്തപുരം: മെഡിക്കല്‍‌ എന്‍‌ട്രന്‍സ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 720 മാര്‍ക്ക് നേടി ഒഡീഷ സ്വദേശി സോയേബ് അഫ്താബ് നീറ്റ് പരീക്ഷയില്‍ ഒന്നാമതെത്തി. ഉത്തര്‍പ്രദേശ് സ്വദേശി ആകാംഷ സിങ്ങിന് രണ്ടാം റാങ്കും ലഭിച്ചു.

കഠിനാധ്വാനത്തിന്റെയും നിരന്തര പരിശ്രമത്തിന്റെയും ഫലമാണ് ഈ നേട്ടം എന്നാണ് അഫ്താബ് പറഞ്ഞത്. മെഡിക്കല്‍ പഠനം പൂര്‍ത്തിയാക്കി കാര്‍ഡിയാക് സര്‍ജനാകുക, ഒപ്പം സമൂഹത്തില്‍ പിന്നാക്കം നില്‍ക്കുന്നവരെ സഹായിക്കുക, എന്ന സ്വപ്നവും അഫ്താബിനുണ്ട്. ദിവസം പത്ത് മുതല്‍ പന്ത്രണ്ട് മണിക്കൂര്‍ വരെയാണ് അഫ്താബ് പഠനത്തിനായി ചിലവഴിക്കുന്നതെന്നും സോയേബ് അഫ്താബിന്റെ മാതാപിതാക്കള്‍ പറയുന്നു.

710 മാര്‍ക്ക് നേടിയ കൊയിലാണ്ടി കൊല്ലം ഷാജിയില്‍ എ.പി അബ്ദുള്‍ റസാഖിന്‍റെയും ഷെമീമയുടെയും മകള്‍ എസ്. ആയിഷയാണ് കേരളത്തില്‍ ഒന്നാമതെത്തിയത്. സംസ്ഥാനം തിരിച്ചുള്ള പട്ടികയില്‍ യോഗ്യതനേടിയവരുടെ എണ്ണത്തില്‍ കേരളം നാലാമതും വിജയശതമാനത്തില്‍ അഞ്ചാം സ്ഥാനത്തുമാണ്.

ടൈ ബ്രേക്കിംഗ് പോളിസിയില്‍ ഒരോ വിഷയത്തിലും നേടിയ മാര്‍ക്ക്, തെറ്റായ ഉത്തരങ്ങളുടെ എണ്ണം, പ്രായം എന്നിവ കണക്കിലെടുത്താണ് വിദ്യാര്‍ഥികളെ ഷോര്‍ട് ലിസ്റ്റ് ചെയ്യുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ മാര്‍ക്ക് പരിശോധിക്കാന്‍ mcc.nic.in സന്ദര്‍ശിക്കാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *