ജോസഫ് പക്ഷത്തെ ദുര്‍ബലപ്പെടുത്തുന്ന ഒരു തീരുമാനവും കോണ്‍ഗ്രസില്‍ നിന്ന് ഉണ്ടാകില്ലെന്ന് എം എം ഹസന്‍

തിരുവനന്തപുരം: ജോസഫ് പക്ഷത്തെ ദുര്‍ബലപ്പെടുത്തുന്ന ഒരു തീരുമാനവും കോണ്‍ഗ്രസില്‍ നിന്ന് ഉണ്ടാകില്ലെന്ന് യുഡിഎഫ് കണ്‍വീനര്‍ എം എം ഹസന്‍. സീറ്റ് നിര്‍ണയവുമായി ബന്ധപ്പെട്ട് ജോസഫ് വിഭാഗവുമായി ചര്‍ച്ച നടത്തി, അഭിപ്രായം കേട്ടു. കോണ്‍ഗ്രസ് നേതൃത്വം ചര്‍ച്ച ചെയ്ത് തീരുമാനെമെടുക്കുമെന്നും ഹസ്സന്‍ പറഞ്ഞു.

ജോസ് കെ മാണി ഇടത് പാളയത്തിലെത്തിയതോടെ തദ്ദേശ- നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ കേരളാ കോണ്‍ഗ്രസ് മത്സരിച്ച മുഴുവന്‍ സീറ്റുകളിലും ജോസഫ് പക്ഷം അവകാശവാദം ഉന്നയിച്ചിരിക്കുകയാണ്. കഴിഞ്ഞ തവണ യുഡിഎഫില്‍ കേരളാ കോണ്‍ഗ്രസ് മത്സരിച്ച 15 നിയമസഭാ സീറ്റുകളും ഇക്കുറിയും കിട്ടണമെന്നാണ് ജോസഫിന്‍റെ ആവശ്യം.

Leave a Reply

Your email address will not be published. Required fields are marked *