ലാവ്‌ലിന്‍ കേസില്‍ സാവകാശം വേണമെന്ന് സിബിഐ സുപ്രിംകോടതിയില്‍

കൊച്ചി: ലാവ്‌ലിന്‍ കേസില്‍ സാവകാശം വേണമെന്ന് സിബിഐ സുപ്രിംകോടതിയില്‍. രണ്ടാഴ്ച കൂടിയാണ് സമയം ആവശ്യപ്പെട്ടിരിക്കുന്നത്. വിശദമായ സ്റ്റേറ്റ്‌മെന്റ് ഫയല്‍ ചെയ്യാന്‍ കൂടുതല്‍ സമയം വേണമെന്നാണ് സിബിഐ അറിയിച്ചിരിക്കുന്നത്. നാളെ കേസ് പരിഗണിക്കാനിരിക്കുമ്ബോഴാണ് സിബിഐയുടെ നിര്‍ണായക നീക്കം.

ഒക്ടോബര്‍ എട്ടിന് കേസില്‍ വാദം കേട്ടപ്പോള്‍, സിബിഐയ്ക്ക് പറയാനുള്ളതെല്ലാം ഒരു കുറിപ്പായി സമര്‍പ്പിക്കണമെന്ന് ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബഞ്ച് ആവശ്യപ്പെട്ടിരുന്നു. രണ്ട് കോടതികള്‍ വെറുതെ വിട്ട കേസായതിനാല്‍, ഇനി കേസില്‍ വാദം കേള്‍ക്കുമ്ബോള്‍ ശക്തമായ വാദമുഖങ്ങളുമായി വരണമെന്ന് സിബിഐയോട് കോടതി പറയുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് രണ്ടാഴ്ചത്തേക്ക് കൂടി കേസില്‍ വാദം കേള്‍ക്കുന്നത് നീട്ടിവച്ച്‌, കൂടുതല്‍ സമയം നല്‍കണമെന്ന് കോടതിയില്‍ സിബിഐ അപേക്ഷ നല്‍കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *