നിയമസഭയില്‍ കയ്യാങ്കളി: മന്ത്രിമാരടക്കം പ്രതികള്‍ 28ന് ഹാജരാകണമെന്ന് കോടതി

തിരുവനന്തപുരം: നിയമസഭയില്‍ കയ്യാങ്കളി ന‌ടത്തിയ കേസില്‍ മന്ത്രിമാരടക്കം 28ന് ഹാജരാകണമെന്ന് തിരുവനന്തപുരം സിജെഎം കോടതി ആവശ്യപ്പെട്ടു. ഇന്ന് പ്രതികള്‍ ഹാജരാകാത്തതില്‍ കോടതി അതൃപ്തി അറിയിക്കുകയും ചെയ്തു.

പൂട്ടിയ ബാറുകള്‍ തുറക്കാന്‍ ധനമന്ത്രിയായിരുന്ന കെ.എം.മാണി ഒരു കോടി രൂപ കൈക്കൂലി വാങ്ങി എന്നാരോപിച്ചാണ് ബജറ്റ് അവതരണത്തിനിടെ മാണിയെ തടയാന്‍ ഇടതുപക്ഷം സഭയ്ക്ക് അകത്തും പുറത്തും പ്രക്ഷോഭം നടത്തിയത്. മൈക്ക് മുതല്‍ കസേരകള്‍ വരെ നിരവധി സാധനങ്ങളാണ് മന്ത്രിമാര്‍ നശിപ്പിച്ചത്. പ്രതിപക്ഷ എം.എല്‍.എ.മാര്‍ സ്പീക്കറുടെ ഡയസില്‍ അതിക്രമിച്ചു കടന്ന് കംപ്യൂട്ടറുകളും കസേരകളും തല്ലിത്തകര്‍ത്തു.

വ്യവസായ മന്ത്രി ഇ.പി.ജയരാജന്‍, ഉന്നതവിദ്യാഭ്യാസ മന്ത്രി കെ.ടി.ജലീല്‍ എന്നിവരടക്കം ആറുപേരാണ് കേസിലെ പ്രതികള്‍. കെ.അജിത്, കെ.കുഞ്ഞുമുഹമ്മദ്, സി.കെ.സദാശിവന്‍,വി.ശിവന്‍കുട്ടി എന്നിവരും മറ്റു പ്രതികളില്‍ പെടുന്നവരാണ്.

Leave a Reply

Your email address will not be published. Required fields are marked *