സി.ബി.ഐയെ ഓടിക്കാനുള്ള സര്‍ക്കാര്‍ ശ്രമം പൊളിഞ്ഞു: ചെന്നിത്തല

തിരുവനന്തപുരം : സി.ബി.ഐയെ ഓടിക്കാനുള്ള സര്‍ക്കാര്‍ ശ്രമം പൊളിഞ്ഞെന്ന് രാമേശ് ചെന്നിത്തല. ഇടക്കാല ഉത്തരവില്‍ സര്‍ക്കാറിന് സന്തോഷിക്കാന്‍ ഒന്നുമില്ല. എഫ്.ഐ.ആര്‍ റദ്ദാക്കണമെന്ന സര്‍ക്കാറിന്‍റെ ആവശ്യം കോടതി തള്ളിയെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

വടക്കാഞ്ചേരി ലൈഫ് മിഷന്‍ ക്രമക്കേട് കേസിലെ സി.ബി.ഐ അന്വേഷണത്തിന് ഹൈക്കോടതി താത്കാലികമായി സ്റ്റേ അനുവദിച്ച പശ്ചാത്തലത്തിലാണ് രമേശ് ചെന്നിത്തലയുടെ പ്രസ്താവന.

രണ്ട് മാസത്തേക്കാണ് അന്വേഷണം ഹൈക്കോടതി തടഞ്ഞത്. കേസില്‍ എഫ്ഐആര്‍ റദ്ദാക്കണമെന്ന യൂണിടാക്കിന്‍റെ ആവശ്യം കോടതി അംഗീകരിച്ചില്ല. യൂണിടാകിനെതിരായ സി.ബി.ഐ അന്വേഷണം തുടരാമെന്നും കോടതി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *