കോണ്‍ഗ്രസ് മത്സരിക്കാന്‍ സീറ്റ് നല്‍കാത്തതിനാല്‍ ഖുശ്ബു ബിജെപിയിലെത്തി

ന്യൂഡല്‍ഹി:  കോണ്‍ഗ്രസ് മത്സരിക്കാന്‍ സീറ്റ് നല്‍കാത്തതിനാല്‍ ഖുശ്ബു ബിജെപിയില്‍ ചേര്‍ന്നു. ഡൽഹിയിൽ നടന്ന ചടങ്ങിൽ തമിഴ്‌നാട് ബിജെപി അധ്യക്ഷൻ ഡോ. എൽ മുരുഗന്റെ സാന്നിധ്യത്തിലാണ് ഖുശ്ബു പാർട്ടി അംഗത്വം സ്വീകരിച്ചത്. ബിജെപി ദേശീയ സെക്രട്ടറി സി. ടി രവി, ദേശീയ വക്താവ് സംബിത് പത്ര എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

രാജ്യത്തെ നയിക്കാൻ നരേന്ദ്ര മോദിയെ പോലെ ഒരാൾ വേണമെന്നും മോദിയെ പോലെ ഒരു നേതാവ് ഉണ്ടായാലേ നാടിന് മുന്നേറ്റം ഉണ്ടാകൂവെന്നും ഖുശ്ബു പറഞ്ഞു. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ തമിഴ്‌നാട്ടിൽ ബിജെപി വലിയ മുന്നേറ്റമുണ്ടാക്കും. ബിജെപിക്ക് വേണ്ടി ആത്മാർത്ഥമായി പ്രവർത്തിക്കും. എന്താണ് രാജ്യത്തിന് നല്ലതെന്ന് 10 വര്‍ഷത്തെ രാഷ്ട്രീയ ജീവിതത്തിനിടെ തനിക്ക് മനസ്സിലായെന്നും ഖുശ്ബു വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *