ആ​റു കി​ലോ ക​ഞ്ചാ​വു​മാ​യി യു​വാ​വ് പി​ടി​യി​ല്‍

വാ​ള​യാ​ര്‍: ബൈ​ക്കി​ല്‍ ക​ട​ത്തു​ക​യാ​യി​രു​ന്ന ആ​റു കി​ലോ ക​ഞ്ചാ​വു​മാ​യി യു​വാ​വ് പി​ടി​യി​ല്‍. പെരിങ്ങോട്ട് കുറിശ്ശി സ്വദേശി ഹരികുമാറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ര​ഹ​സ്യ​ വിവ​ര​ത്തെ​ത്തു​ട​ര്‍​ന്നു വാളയാര്‍ ടോള്‍ പ്ലാസയില്‍ നടത്തിയ പരിശോധനയിലാണ് ബൈക്കില്‍ ഒളിപ്പിച്ച്‌ കടത്തിയ കഞ്ചാവ് പിടികൂടിയത്. ഇ​യാ​ള്‍ സ​ഞ്ച​രി​ച്ച ബൈ​ക്ക് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. പി​ടി​ച്ചെ​ടു​ത്ത ക​ഞ്ചാ​വി​ന് ആ​റു ല​ക്ഷം രൂ​പ വി​ല​വ​രു​മെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു.

വാളയാര്‍, കഞ്ചിക്കോട് മേഖലകളിലെ ചില്ലറ വില്‍പ്പനക്കാര്‍ക്ക് കഞ്ചാവ് എത്തിച്ചു കൊടുക്കുന്നയാളാണ് ഹരികുമാര്‍.ഇടപാടുകാര്‍ക്കായി കഞ്ചാവ് കൊണ്ടുവരുന്ന വഴിയാണ് പോലീസ് പിടിയിലായത്. തമിഴ്നാട് അവിനാശിയില്‍ നിന്നുമാണ് കഞ്ചാവ് കൊണ്ടുവന്നത്. സംസ്ഥാന പോലീസ് മേധാവിയുടെ മേല്‍നോട്ടത്തില്‍ ജില്ലാടിസ്ഥാനത്തില്‍ രൂപീകരിച്ച ഡാന്‍സാഫ് സ്ക്വാഡിന്റെ നേതൃത്ത്വത്തില്‍ നടത്തിവരുന്ന പ്രത്യേക ഓപ്പറേഷന്റെ ഭാഗമായാണ് പരിശോധന നടത്തി വരുന്നത്.പ്ര​തി​യെ കോ​വി​ഡ് പ​രി​ശോ​ധ​ന​യ്ക്കു ശേ​ഷം കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും.

Leave a Reply

Your email address will not be published. Required fields are marked *