യു എ ഇ കോൺസൽ ജനറലും മുഖ്യമന്ത്രിയും സ്വകാര്യ കൂടിക്കാഴ്ച നടത്തി: സ്വപ്ന

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വസതിയിൽ യു എ ഇ കോൺസൽ ജനറലും മുഖ്യമന്ത്രിയും സ്വകാര്യ കൂടിക്കാഴ്ച നടത്തിയെന്ന് എൻഫോഴ്സിന് മൊഴി നൽകി സ്വപ്ന സുരേഷ്. 2017ലായിരുന്നു ഇതെന്നും മൊഴിയിൽ വ്യക്തമാക്കുന്നുണ്ട്.

കോൺസുൽ ജനറലിന്റെ സെക്രട്ടറി ആയതു മുതൽ മുഖ്യമന്ത്രിക്ക് തന്നെ അറിയാമായിരുന്നെന്നും സ്‌പേസ് പാർക്കിലെ നിയമനം മുഖ്യമന്ത്രിയുടെ അറിവോടെയായിരുന്നെന്നും സ്വപ്ന മൊഴിയിൽ പറയുന്നുണ്ട്. ശിവശങ്കറാണ് സ്‌പേസ് പാർക്കിലെ അവസരത്തെക്കുറിച്ച് പറഞ്ഞതെന്നും സ്വപ്ന വ്യക്തമാക്കി.

യു എ ഇ കോൺസുലേറ്റും സർക്കാരും തമ്മിലുളള കാര്യങ്ങൾനോക്കുന്നതിന് ശിവശങ്കറിനായിരിക്കും ചുമതലയെന്ന് മുഖ്യമന്ത്രി അനൗദ്യോഗികമായി അറിയിച്ചു. അന്നുമുതൽ എല്ലാ കാര്യങ്ങൾക്കും ശിവശങ്കർ എന്നെ വിളിച്ചിരുന്നു. കോൺസുലേറ്റുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കായി ഞാനും ശിവശങ്കറെ സ്ഥിരമായി വിളിക്കാറുണ്ടായിരുന്നു.ഈ വിളികളിലൂടെയാണ് ഞങ്ങൾ തമ്മിലുളള ബന്ധം വളർന്നത്.ശിവശങ്കറിനെ അടുത്തറിയാമായിരുന്നു-മൊഴിയിൽ സ്വപ്ന പറയുന്നു.

എന്നാൽ,സ്വ​പ്ന​ ​സു​രേ​ഷി​ന്റെ​ ​സ്‌​പേ​സ് ​പാ​ർ​ക്കി​ലെ​ ​നി​യ​മ​നം​ ​താ​ൻ​ ​അ​റി​യു​ന്ന​ത് ​ഇ​തു​സം​ബ​ന്ധി​ച്ച് ​വി​വാ​ദ​മു​ണ്ടാ​യ​ശേ​ഷ​മാ​ണെ​ന്ന് ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ​ ​ ഇന്നലെ മാദ്ധ്യമങ്ങളോട് പ​റ​ഞ്ഞത്.

 

Leave a Reply

Your email address will not be published. Required fields are marked *