പാലാസീറ്റ് ഒരുകാരണവശാലും വിട്ടുകൊടുക്കില്ലെന്ന് മാണി സി കാപ്പൻ

കോട്ടയം: പാലാസീറ്റ് ഒരുകാരണവശാലും വിട്ടുകൊടുക്കില്ലെന്ന് വ്യക്തമാക്കി മാണി സി കാപ്പൻ എം എൽ എ. പാല മാത്രമല്ല എൻ സി പി ജയിച്ച ഒരുസീറ്റും വിട്ടുകൊടുക്കില്ലെന്നും അദ്ദേഹം പറഞ്ഞു

‘മാണി ജയിച്ച പഴയ പാല അല്ല ഇപ്പോൾ . മാണിസാറിന് പാല ഭാര്യയായിരുന്നെങ്കിൽ എനിക്ക് ചങ്കാണ്. എന്നെ തിരഞ്ഞെടുത്തതുകൊണ്ട് നഷ്ടമായെന്ന് പാലക്കാർ പറയില്ല. ജോസ് കെ മാണി വരുന്നതുകൊണ്ട് പാലായിൽ പ്രത്യേകിച്ചൊരു ഗുണവുമില്ല. പാല വിട്ടുകൊടുക്കേണ്ട എന്നാണ് ദേശീയ നിലപാട്. ജാേസിന്റെ മുന്നണിപ്രവേശനത്തിൽ ചർച്ച നടന്നിട്ടില്ല. രാജ്യസഭാ സീറ്റ് ആർക്കുവേണം എന്നും മാണി സി കാപ്പൻ ചോദിച്ചു. ജോസ് വിഭാഗം ഇടതുമുന്നണിയോട് ചങ്ങാത്തം കൂടാൻ തുടങ്ങിയപ്പോൾത്തന്നെ പാലാസീറ്റ് വിട്ടുകൊടുക്കില്ലെന്ന് മാണി സി കാപ്പൻ വ്യക്തമാക്കിയിരുന്നതാണ്.

 

Leave a Reply

Your email address will not be published. Required fields are marked *