ശിവശങ്കറിനെ ചോദ്യംചെയ്ത് വിട്ടയച്ചു; ചൊവ്വാഴ്ച വീണ്ടും ഹാജരാകണം

കൊച്ചി : സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറെ ചോദ്യം ചെയ്യുന്ന നടപടി തുടരും. ഇന്നത്തെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കി കസ്റ്റംസ് അദ്ദേഹത്തെ വിട്ടയച്ചു. ചൊവ്വാഴ്ച വീണ്ടും ഹാജരാകണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

ഇന്നലേയും കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. 11 മണിക്കൂറാണ് ഇന്നലത്തെ ചോദ്യം ചെയ്യല്‍ നീണ്ടുനിന്നത്. സ്വര്‍ണകടത്ത് പ്രതികളുമായുള്ള ബന്ധവും ഈന്തപ്പഴ വിതരണവുമടക്കമുള്ള കാര്യങ്ങളാണ് അദ്ദേഹത്തോട് ചോദിച്ചതെന്നാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *