കശ്മീരിലേക്ക് ആയുധങ്ങള്‍ കടത്താന്‍ പാകിസ്ഥാന്റെ ശ്രമം തകര്‍ത്ത് സൈന്യം

ശ്രീനഗര്‍: ജമ്മു കശ്മീരിലേക്ക് ആയുധങ്ങള്‍ കടത്താനുള്ള പാകിസ്ഥാന്റെ ശ്രമം ഇന്ത്യന്‍ സൈന്യം തകര്‍ത്തു. കേരാന്‍ സെക്ടറിലെ നിയന്ത്രണരേഖയിലാണ് ആയുധങ്ങള്‍ കടത്താന്‍ പാകിസ്ഥാന്‍ ശ്രമിച്ചത്. എകെ 74 തോക്ക് ഉള്‍പ്പെടെയുള്ളവ സൈന്യം പിടിച്ചെടുത്തു.

പ്രദേശം സൈന്യം വളഞ്ഞിരിക്കുകയാണെന്നും തിരച്ചില്‍ പുരോഗമിക്കുകയാണെന്നും അധികൃതര്‍ അറിയിച്ചു. നാല് എകെ 74 തോക്കുകളാണ് കണ്ടെടുത്തത്. കിഷന്‍ഗംഗ നദിയിലൂടെ മൂന്ന് പേര്‍ ചേര്‍ന്ന് ചില സാധനങ്ങള്‍ കടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് സൈന്യം നടത്തിയ തെരച്ചിലിലാണ് ആയുധങ്ങള്‍ കണ്ടെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *