സൈനികര്‍ക്ക് വെടിയുണ്ടയേല്‍ക്കാത്ത വാഹനമില്; മോദിക്ക് 8400 കോടിയുടെ വിമാനം:രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ജവാന്മാര്‍ക്ക് വെടിയുണ്ടയേല്‍കാത്ത കവചിത വാഹനം ഇല്ലാത്ത വിഷയത്തില്‍ പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എം.പി. വെടിയുണ്ടയേല്‍കുന്ന വാഹനത്തില്‍ സൈനികര്‍ യാത്ര ചെയ്യുന്നതിന്‍റെ വിഡിയോ ട്വീറ്റില്‍ പങ്കുവെച്ചാണ് മോദിയെ രാഹുല്‍ വിമര്‍ശിച്ചത്.

“വെടിയുണ്ട ഏല്‍ക്കുന്ന ട്രക്കുകള്‍ നല്‍കി രക്തസാക്ഷികളാകാന്‍ സൈനികരെ അയക്കുന്നു.
പ്രധാനമന്ത്രിക്കായി 8400 കോടി രൂപയുടെ വിമാനമാണ് കേന്ദ്ര സര്‍ക്കാര്‍ വാങ്ങിയത്.
ഇത് നീതിയാണോ ?” -രാഹുല്‍ ചോദിച്ചു.

വെടിയുണ്ടയേല്‍ക്കുന്ന ട്രക്കുകളില്‍ അയച്ച്‌ ഉദ്യോഗസ്ഥര്‍ തങ്ങളുടെ ജീവിതം പന്താടുകയാണെന്ന് സൈനികര്‍ വിഡിയോയില്‍ വെളിപ്പെടുത്തുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *