ആത്മഹത്യയ്ക്ക് ശ്രമിച്ച വിളപ്പില്‍ശാല ഗ്രേഡ് എസ്ഐ മരിച്ചു

തിരുവനന്തപുരം: ആത്മഹത്യയ്ക്ക് ശ്രമിച്ച വിളപ്പില്‍ശാല ഗ്രേഡ് എസ്ഐ രാധാകൃഷ്ണന്‍ മരിച്ചു. കഴിഞ്ഞമാസം ഒന്നാംതീയതി സ്റ്റേഷനിലെ ഫാനില്‍ തൂങ്ങി ആത്മഹത്യയ്ക്ക് ശ്രമിച്ച രാധാകൃഷ്ണന്‍ മെഡിക്കൽ കോളജ് ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നു.

നാലു മാസത്തിലേറെയായി വിളപ്പില്‍ശാല പൊലീസ് സ്റ്റേഷനിൽ ഗ്രേഡ് എസ്ഐ ആയി ജോലിനോക്കുകയായിരുന്നു. മാനസിക സമ്മർ‌ദമെന്നാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *