സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ ‘ഏകതാപ്രതിമ’ പ്രധാനമന്ത്രി രാജ്യത്തിനു സമര്‍പ്പിച്ചു

അഹമ്മദാബാദ്: ആധുനിക ഇന്ത്യയുടെ ഉരുക്കുമനുഷ്യന്‍ സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ ‘ഏകതാപ്രതിമ’ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിനു സമര്‍പ്പിച്ചു.


പട്ടേല്‍ പ്രതിമയെ രാഷ്ട്രീയവല്‍ക്കരിക്കേണ്ടെന്നും പദ്ധതി പൂര്‍ത്തീകരണത്തിനായി ഗോത്രസമൂഹം അടക്കമുളളവര്‍ നല്‍കിയ പിന്തുണ വിസ്മരിക്കാനാകില്ലെന്നും മോദി പറഞ്ഞു. വഡോദര – നര്‍മദ ഡാം ഹൈവേയ്ക്കു സമീപം കെവാദിയയിലാണു പ്രതിമ. അതേസമയം, 3000 കോടിയുടെ പദ്ധതിക്കെതിരെ ഗുജറാത്തിന്റെ വിവിധയിടങ്ങളില്‍ പ്രതിഷേധവുംനടന്നു.

മോദിയുടെ സ്വപ്നപദ്ധതിക്ക് നാലുവര്‍ഷംകൊണ്ടാണ് സാക്ഷാത്കാരമായത്. 182 മീറ്റര്‍ ഉയരത്തില്‍, ലോകത്തിലെ ഏറ്റവുംവലിയ ശില്‍പം എന്ന പേര് ഇനി സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ ഏകതാപ്രതിമയ്ക്ക് ലഭിക്കും.
ഇന്ത്യയെ ഈ വിധത്തില്‍ ഒന്നിച്ചുചേര്‍ത്ത പട്ടേലിന്റെ കാല്‍ചുവട്ടില്‍ നമിക്കുന്നതായും എല്ലാ ഇന്ത്യക്കാര്‍ക്കും അഭിമാനമായ ചരിത്രനിമിഷമാണിതെന്നും പ്രധാനമന്ത്രി പറഞ്ഞു. പട്ടേല്‍ പ്രതിമയെ രാഷ്ട്രീയവല്‍ക്കരിക്കേണ്ട. പദ്ധതി പൂര്‍ത്തീകരണത്തിനായി ഗോത്രസമൂഹം അടക്കമുളളവര്‍ നല്‍കിയ പിന്തുണ വിസ്മരിക്കില്ല. അവരുടെകൂടി സഹനത്തിന്റെ ഫലമാണു പട്ടേല്‍ സ്മാരകം. എന്നാല്‍, പട്ടേലിനെ ആദരിക്കുമ്പോള്‍ പ്രതിപക്ഷം തന്നെ കുറ്റപ്പെടുത്തുന്നുവെന്നും മോദി കൂട്ടിച്ചേര്‍ത്തു.
മ്യൂസിയം, 17 കിലോമീറ്റര്‍ ഉദ്യാനം തുടങ്ങിയവയുടെ ഉദ്ഘാടനവും മോദി നിര്‍വഹിച്ചു.

Leave a Reply

Your email address will not be published. Required fields are marked *