മത്സ്യത്തൊഴിലാളി നേതാവ് ടി. പീറ്റര്‍ അന്തരിച്ചു

തിരുവനന്തപുരം: മല്‍സ്യത്തൊഴിലാളി നേതാവ് ടി. പീറ്റര്‍ അന്തരിച്ചു. 62 വയസായിരുന്നു. കോവിഡ് ബാധിച്ച്‌ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഹൃദയാഘാതത്തെ തുടര്‍ന്ന് രാത്രി പത്തരയോടെയായിരുന്നു അന്ത്യം. കടുത്ത ന്യൂമോണിയ ബാധയെ തുടര്‍ന്ന് വെന്റിലേറ്റര്‍ സഹായത്തോടെ ആണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്.

തിരുവനന്തപുരം വലിയതുറ സ്വദേശിയായായ പീറ്റര്‍. കേരളത്തിലെയും ദക്ഷിണേന്ത്യയിലെയും മത്സ്യതൊഴിലാളികളെ സംഘടിപ്പിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചു. തിരുവനന്തപുരത്തെ ജനകീയ പ്രശ്നങ്ങളിലെല്ലാം സജീവമായി ഇടപെട്ടിരുന്നു. 2018ലെ പ്രളയകാലത്ത് പത്തനംതിട്ടയിലേക്ക് അടക്കം മത്സ്യത്തൊഴിലാളികളെയും ബോട്ടുകളെയും അയക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചതും പീറ്ററാണ്.

നാഷണല്‍ ഫിഷര്‍മാന്‍ ഫോറം ദേശീയ സെക്രട്ടറി ആയി പ്രവര്‍ത്തിച്ച്‌ വരികയായിരുന്നു പീറ്റര്‍. സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ന്റെ സംസ്ഥാന പ്രസിഡന്റ് ആയി ദീര്‍ഘ കാലം പ്രവര്‍ത്തിച്ച പീറ്റര്‍ മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങളിലും ആദിവാസി മനുഷ്യവകാശ സമരങ്ങളിലും മുന്‍ നിരയില്‍ സജീവം ആയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *