ഓപ്പറേഷന്‍ സ്റ്റേണ്‍ വാള്‍: ക്വാറികളുടെ പ്രവര്‍ത്തനത്തില്‍ വ്യാപക ക്രമക്കേട്

തിരുവനന്തപുരം: ഓപ്പറേഷന്‍ സ്റ്റേണ്‍ വാള്‍ സംസ്ഥാനത്തെ ക്വാറികളിലെ വിജിലന്‍സ് പരിശോധനയില്‍ വ്യാപകമായ ക്രമക്കേട് കണ്ടെത്തി.

മൈനിംഗ് ആന്‍റ് ജിയോളജി വകുപ്പിന്‍റെ പാസില്ലാതെ ഓടുന്ന 133 വാഹനങ്ങളാണ് കണ്ടെത്തിയത്. പെര്‍മിറ്റ് അനുവദിച്ചതിനെക്കാളും അധികം ലോഡ് കയറ്റുന്ന 157 വാഹനങ്ങളും കണ്ടെത്തിയിട്ടുണ്ട്.

സംസ്ഥാന വ്യാപകമായി തിരിഞ്ഞ് 67 സ്ക്വാഡുകളായി തിരിഞ്ഞാണ് വിജലന്‍സ് ഇന്ന് ഓപ്പറേഷന്‍ സ്റ്റോണ്‍ വാള്‍ എന്ന പേരില്‍ ഈ പരിശോധന നടത്തിയത്. ക്വാറികളുമായി ബന്ധപ്പെട്ട് പല രീതിയിലുള്ള പരാതികള്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് നേരത്തെ ലഭിച്ചിരുന്നു.

വാഹനങ്ങളില്‍ കയറ്റുന്ന അമിതഭാരവും പാസില്ലാതെ വാഹനങ്ങള്‍ ഓടുന്നതുമായി ബന്ധപ്പെട്ടായിരുന്നു പരാതി. റോഡിന് റോയല്‍റ്റിയിനത്തില്‍ സര്‍ക്കാരിന് ലഭിക്കേണ്ട കോടിക്കണക്കിന് രൂപ നഷ്ടം വരുന്നുവെന്നതും പരാതിയായി വന്നിരുന്നു. തുടര്‍ന്നാണ് വിശദമായ പരിശോധന നടന്നത്.

ഇവര്‍ക്കെതിരെ മോട്ടോര്‍ വാഹനവകുപ്പടക്കം നടപടി സ്വീകരിക്കാനായി കൈമാറിയിട്ടുണ്ട്. ഒപ്പം തന്നെ 27 ക്വാറികളില്‍ ക്രമക്കേടും കണ്ടെത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *