വീടിനുള്ളില്‍ കത്തിക്കരഞ്ഞ നിലയില്‍ യുവാവിന്റെ മൃതദേഹം

തിരുവനന്തപുരം: വീടിനുള്ളില്‍ കത്തിക്കരഞ്ഞ നിലയില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി. തിരുവനന്തപുരം പാങ്ങോടാണ് സംഭവം. ഒട്ടേറെ കേസുകളില്‍ പ്രതിയായിട്ടുള്ള പരയ്ക്കാട് കോളനിയിലെ ഷിബുവാണ് മരിച്ചത്. മൃതദേഹത്തില്‍ നിന്ന് വേര്‍പെട്ട ഒരുകാല്‍ നായ്ക്കള്‍ കടിച്ചുവലിക്കുന്നത് നാട്ടുകാര്‍ കണ്ടതിനെ തുടര്‍ന്നുള്ള പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.

വീട്ടില്‍ ഒറ്റക്കായിരുന്നു യുവാവിന്റെ താമസം. ഇടയ്ക്കിടെ ചില സുഹൃത്തുക്കള്‍ വീട്ടിലെത്തി മദ്യപിക്കാറുണ്ടായിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. രണ്ട് ദിവസമായി ആരെയും കണ്ടിട്ടില്ലെന്നും പറയുന്നു. പാങ്ങോട് പൊലീസും ഫൊറന്‍സിക് സംഘവും അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *