ഉറങ്ങികിടക്കുകയായിരുന്ന 10 വയസുകാരി പാമ്ബുകടിയേറ്റ് മരിച്ചു

കൊല്ലം: പത്തനാപുരത്ത് അഞ്ചാം ക്ലാസ് വിദ്യാര്‍ഥി പാമ്ബു കടിയേറ്റ് മരിച്ചു. വീട്ടില്‍ ഉറങ്ങി കിടക്കുകയായിരുന്ന മാങ്കോട് ചരിവിള വീട്ടില്‍ രാജീവ്-സിന്ധു ദമ്ബതിമാരുടെ മകള്‍ ആദിത്യയാണ് പാമ്ബു കടിയേറ്റ് മരിച്ചത്. മാങ്കോട് സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയാണ് ആദിത്യ. കുട്ടി വീട്ടില്‍ ഉറങ്ങി കിടക്കുമ്ബോഴാണ് പാമ്ബുകടിയേറ്റതെന്നാണ് രക്ഷിതാക്കള്‍ പറയുന്നത്.

ശനിയാഴ്ച  പുലര്‍ച്ചയാണ് കുട്ടിക്ക് പാമ്ബുകടിയേറ്റതായി രക്ഷിതാക്കള്‍ കണ്ടത്. ആദ്യം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും പിന്നീട് താലൂക്ക് ആശുപത്രിയിലേക്കും കൊണ്ടുപോയി. ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചയോടെയാണ് ആദിത്യ മരണത്തിന് കീഴടങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *