സാനിറ്റൈസര്‍ നിര്‍മാണത്തിനുള്ള ആല്‍ക്കഹോള്‍ കുടിച്ച് യുവാവ് മരിച്ചു
കൊച്ചി: മൂന്നാറില്‍ സാനിറ്റൈസര്‍ നിര്‍മാണത്തിനുള്ള ആല്‍ക്കഹോള്‍ കുടിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കാസര്‍കോട് തൃക്കരിപ്പൂര്‍ സ്വദേശി പി പി ഹരീഷ് (33) ആണ് മരിച്ചത്.
മൂന്നാറില്‍ ഹോംസ്റ്റേയിലെ ജീവനക്കാരനായിരുന്നു ഇയാള്‍. ആല്‍ക്കഹോള്‍ കുടിച്ചതിനെ തുടര്‍ന്ന് കോലഞ്ചേരി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു ഹരീഷും രണ്ട് സുഹൃത്തുക്കളും ചേര്‍ന്ന് ആല്‍ക്കഹോള്‍ കുടിച്ചത്.