മെഡിക്കല്‍ കോളജില്‍ കോവിഡ് രോഗികളുടെ മൃതദേഹങ്ങള്‍ പരസ്പരം മാറി നല്‍കി

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കോവിഡ് ബാധിതന്റെ മൃതദേഹം മാറി നല്‍കി. കോവിഡ് ബാധിച്ച്‌ മരിച്ച വെണ്ണിയൂര്‍ സ്വദേശിയുടെ ബന്ധുക്കള്‍ക്കാണ് കോവിഡ് ബാധിച്ച്‌ മരിച്ച അഞ്ജാതന്റെ മൃതദേഹം കൈമാറിയത്.

വെണ്ണിയൂര്‍ സ്വദേശി കോവിഡ് ബാധിച്ച്‌ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. വീട്ടിലെത്തിച്ച്‌ സംസ്‌കാരത്തിന് തൊട്ടു മുന്‍പാണ് മൃതദേഹം മാറിപ്പോയതായി വെണ്ണിയൂര്‍ സ്വദേശിയുടെ ബന്ധുക്കള്‍ക്ക് മനസിലായത്. തുടര്‍ന്ന് ആശുപത്രി അധികൃതരെ വിവരം അറിയിക്കുകയായിരുന്നു.

അജ്ഞാതനെ മരിച്ച നിലയില്‍ ആശുപത്രിയിലെത്തിക്കുകയും പരിശോധനയില്‍ കോവിഡ് സ്ഥിരീകരിക്കുകയുമായിരുന്നു. സംഭവത്തില്‍ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ അന്വേഷണത്തിന് ഉത്തരവിട്ടു.

Leave a Reply

Your email address will not be published. Required fields are marked *