രോഗിയെ പുഴുവരിച്ച സംഭവം: ആരോഗ്യ പ്രവര്‍ത്തകര്‍ പ്രതിഷേധം ശക്തമാക്കി

തിരുവനന്തപുരം: രോഗിയെ പുഴുവരിച്ച സംഭവത്തില്‍ എടുത്ത നടപടികള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യ പ്രവര്‍ത്തകര്‍ പ്രതിഷേധം ശക്തമാക്കി. കെ.ജി.എം.സി.ടി.എയുടെ നേതൃത്വത്തില്‍ 48 മണിക്കൂര്‍ റിലേ സത്യാഗ്രഹം തുടരുകയാണ്. നഴ്‌സുമാരുടെ സംഘടനയും റിലേ സത്യാഗ്രഹം ആരംഭിച്ചു.

സസ്‌പെന്‍ഷന്‍ നടപടി പിന്‍വലിക്കും വരെ സമരവുമായി മുന്നോട്ടു പോകാനാണ് ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും തീരുമാനം. കെജിഎംസിടിഎയുടെ റിലേ സത്യാഗ്രഹം തുടരുകയാണ്. അനുകൂല തീരുമാനീ ഉണ്ടായില്ലെങ്കില്‍ നാളെ മുതല്‍ നോണ്‍ കോവിഡ് ചികിത്സ നല്‍കില്ലെന്ന് കെജിഎംസിടിഎ അറിയിച്ചു.

നടപടി പിന്‍വലിച്ചില്ലെങ്കില്‍ മറ്റ് മെഡിക്കല്‍ കോളജുകളിലേക്കും സമരം വ്യാപിപ്പിക്കുമെന്നും, ഓണ്‍ലൈന്‍ കഌസുകള്‍ അടക്കം നിര്‍ത്തിവയ്ക്കുമെന്നും മെഡിക്കല്‍ കോളജ് അധ്യാപകരുടെ സംഘടനയും വ്യക്തമാക്കിയിട്ടുണ്ട്. രോഗിയെ പുഴുവരിച്ച സംഭവത്തില്‍ യഥാര്‍ത്ഥ സാഹചര്യങ്ങളെപ്പറ്റി അന്വേഷിക്കാതെയാണ് നടപടി എടുത്തതെന്നാണ് കെജിഎംസിടിഎയുടെ നിലപാട്.

Leave a Reply

Your email address will not be published. Required fields are marked *