കോഴിക്കോട് 1146 പേര്‍ക്ക് കൊവിഡ്

കോഴിക്കോട് : ജില്ലയില്‍ ഇന്ന് 1146 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 1051 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതില്‍ 64 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ നാല് പേര്‍ വിദേശത്ത് നിന്ന് എത്തിയവരും 27 പേര്‍ ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരാണ്.

കോഴിക്കോട് കോര്‍പറേഷന്‍ പരിധിയില്‍ സമ്ബര്‍ക്കം വഴി 440 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 8231 ആയി. 22 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം, ജില്ലയിലെ കൊവിഡ് ആശുപത്രികള്‍, എഫ്‌എല്‍ടിസികള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 423 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.

Leave a Reply

Your email address will not be published. Required fields are marked *