തിരുവനന്തപുരം എറണാകുളം ജില്ലകളില്‍ നാളെമുതല്‍ 144

തിരുവനന്തപുരം : സംസ്ഥാനത്ത് രണ്ട് ജില്ലകളില്‍ നാളെ മുതല്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.  തിരുവനന്തപുരം, എറണാകുളം ജില്ലകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

തിരുവനന്തപുരത്ത് ആള്‍ക്കൂട്ടത്തിന് നിരോധനമേര്‍പ്പെടുത്തി. കൊവിഡ് മാനദണ്ഡങ്ങളും സാമൂഹിക അകലവും ഉറപ്പാക്കാന്‍ നിര്‍ദേശം നല്‍കി.

വിവാഹം, മരണാനന്തര ചടങ്ങുകളില്‍ നിലവിലുള്ള ഇളവ് തുടരും. വിവാഹത്തിന് അന്‍പത് പേര്‍ക്കും സംസ്‌കാര ചടങ്ങുകള്‍ക്ക് 20 പേര്‍ക്കുമാണ് പങ്കെടുക്കാന്‍ അനുമതി. സര്‍ക്കാര്‍, രാഷ്ട്രീയ, മത, സാംസ്‌കാരിക ചടങ്ങുകളില്‍ 20 പേര്‍ക്ക് മാത്രം പങ്കെടുക്കാം.

Leave a Reply

Your email address will not be published. Required fields are marked *