സംസ്ഥാനത്ത് 8,135 പേര്‍ക്കുകൂടി കോവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത്  8,135പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 70,13 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. 29 പേര്‍ ഇന്ന് കോവിഡ് ബാധിച്ച് മരിച്ചു. രോഗം സ്ഥിരീകരിച്ചതില്‍ 105 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്. 2,828 പേരാണ് ഇന്ന് കോവിഡ് മുക്തരായത്. 59,157 സാമ്പിളുകളാണ് പരിശോധനക്ക് വിധേയമാക്കിയത്. 730 ഉറവിടമറിയാത്ത കേസുകളും ഇന്ന് റിപ്പോര്‍ട്ട് ചെയ്തതും

കോവിഡ് വ്യപനം സംസ്ഥാനത്ത് അതിരൂക്ഷമായി തന്നെ തുടരുന്നുവെന്നാണ് ഈ കണക്കുകള്‍ കാണിക്കുന്നതെന്നും മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചു പോവുക എന്നത് തന്നെയാണ് ഏറ്റവും പ്രധാനമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

കോവിഡ് പകർച്ചവ്യാധി സംസ്ഥാനത്ത് ഭീതിജനകമായി തൊഴിലില്ലായ്മ സൃഷ്ടിച്ചു. ഇത് പരിഹരിക്കുന്നതിന്റെ ഭാഗമായി സംയോജിത പദ്ധതി നടപ്പാക്കുമെന്ന് അറിയിച്ചിരുന്നു. അതിനായി 100 ദിവസം കൊണ്ട് 50,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കും. 1000 ആളുകൾക്ക് 5 എന്ന തോതിൽ ഒരോ പഞ്ചായത്തിലും മുൻസിപ്പാലിറ്റിയിലും കാർഷികേതര മേഖലകളിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കും. ലോക്ഡൗണിനു മുൻപേ തന്നെ ഇതു പ്രഖ്യാപിച്ചിരുന്നു. എന്നാൽ കോവിഡ് ഇതിനു വിലങ്ങുതടിയായി. ഏതൊക്കെ മേഖലകളിൽ ഏതെല്ലാം ഏജൻസികളുടെ പരിധിയിലാണ് ഈ തൊഴിലവസരങ്ങൾ എന്ന് വിശദമായി രേഖ തയാറാക്കിയതായും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

500000 തൊഴിലവസരങ്ങൾ എന്നിവയിൽ നിന്ന് വ്യത്യസ്തമായി 95,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാകുമെന്നാണു ലക്ഷ്യമിടുന്നത്. വിവിധ സ്കീമുകൾ പൂർത്തീകരിക്കുന്നതിന്റെ ഭാഗമായി ഇതിനു കാലതാമസമുണ്ടാകും. അതിനാൽ എത്ര ചുരുങ്ങിയാലും 50,000 തൊഴിലവസരങ്ങൾ ഡിസംബറിനുള്ളിൽ സൃഷ്ടിക്കും. എല്ലാ രണ്ടാഴ്ച കൂടുമ്പോഴും ഇതു സംബന്ധിച്ച ചർച്ചയിൽ വിശദമായ കണക്കുകളും തൊഴിൽ ലഭിച്ചവരുടെ മേൽവിലാസങ്ങളും പരസ്യപ്പെടുത്തും. ഇതിനു പ്രത്യേകമായ പോർട്ടൽ ആരംഭിക്കും. സർക്കാർ, അർധ സർക്കാർ‌, പൊതുമോഖല സ്ഥാപനങ്ങളിൽ 18600 പേർക്ക് തൊഴിൽ നൽകും. സ്ഥിര, താൽക്കാലിക, കരാർ എന്നിവ ഇതിൽപ്പെടും. ഹയർസെക്കൻഡറി സ്കൂളുകളിൽ 425 തസ്തികകളും എയ്ഡഡ് കോളജിൽ 700 തസ്തികകളും പുതിയ കോഴ്സുകളുടെ ഭാഗമായി 300 തസ്തികകളും സൃഷ്ടിക്കും.

Leave a Reply

Your email address will not be published. Required fields are marked *