‘ഹത്രാസിലെ പെണ്‍കുട്ടി മരിച്ചതല്ല, യോഗി സര്‍ക്കാര്‍ കൊന്നതാണ്’: സോണിയ ഗാന്ധി

ന്യൂഡല്‍ഹി: ഉത്തര്‍ പ്രദേശിലെ ഹത്രാസില്‍ കൂട്ടബലാത്സംഗത്തിനിരയായി ദലിത് പെണ്‍കുട്ടി കൊല്ലപ്പെട്ട സംഭവത്തില്‍ യോഗി ആദിത്യനാഥ് സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് പ്രസിഡന്‍റ് സോണിയ ഗാന്ധി.

പെണ്‍കുട്ടി മരിച്ചതല്ലെന്നും അനുകമ്പയില്ലാത്ത സര്‍ക്കാര്‍ അവളെ കൊന്നതാണെന്നും സോണിയ പറഞ്ഞു. വിഷയം മൂടിവെയ്ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും സോണിയ ആരോപിച്ചു.

അതിക്രൂരമായി ആക്രമിക്കപ്പെട്ട പെണ്‍കുട്ടിക്ക് കൃത്യസമയത്ത് ചികിത്സ ഉറപ്പാക്കിയില്ല. ഹത്രാസിലെ നിര്‍ഭയ മരിച്ചതല്ല, സര്‍ക്കാരിന്‍റെ അനാസ്ഥയും സര്‍ക്കാര്‍ സംവിധാനവും ചേര്‍ന്ന് അവളെ കൊല്ലുകയായിരുന്നു. നിര്‍ബന്ധിത സംസ്കാരത്തിലൂടെ മരണ ശേഷവും സര്‍ക്കാര്‍ അവള്‍ക്ക് നീതി നല്‍കിയില്ല. അനാഥയെ പോലെ സംസ്‌കരിക്കപ്പെട്ടതിലൂടെ അവള്‍ മരണശേഷവും അവഹേളിക്കപ്പെട്ടെന്ന് സോണിയ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *