കലാഭവന്‍ സോബിയെ വീ‍ണ്ടും നുണ പരിശോധനക്ക് വിധേയനാക്കി

കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്കറിന്‍റെ മരണവുമായി ബന്ധപ്പെട്ട് കലാഭവന്‍ സോബിയെ സി.ബി.ഐ വീണ്ടും നുണ പരിശോധന നടത്തി. കൊച്ചിയിലെ സി.ബി.ഐ ഓഫീസില്‍ വെച്ചാണ് നുണപരിശോധന നടന്നത്. സംസ്ഥാനത്തിന് പുറത്ത് നിന്നെത്തിയ വിദഗ്ധരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.

ബാലഭാസ്‌കറിന്റെ മരണത്തില്‍ തുടക്കം മുതല്‍ തന്നെ കലാഭവന്‍ സോബി ദുരൂഹത ആരോപിച്ചിരുന്നു. അപകടം ഉണ്ടാകുന്നതിന് മുന്‍പ് അജ്ഞാതര്‍ ബാലഭാസ്കര്‍ സഞ്ചരിച്ചിരുന്ന കാറിന്‍റെ ചില്ല് തകര്‍ത്തിരുന്നുവെന്ന് സോബി സി.ബി.ഐയോട് പറഞ്ഞിരുന്നു. ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുത്താനാണ് വീണ്ടും നുണ പരിശോധന നടത്തിയത്. സംശയിക്കുന്നവരുടെ ഫോട്ടോ പരിശോധിക്കുന്നതിനായി അടുത്തയാഴ്ച സി.ബി.ഐ തന്നെ വീണ്ടും വിളിപ്പിച്ചിട്ടുണ്ടെന്ന് സോബി അറിയിച്ചു.

കഴിഞ്ഞ ദിവസം ബാലഭാസ്കറിന്‍റെ ഡ്രൈവര്‍ അര്‍ജുനേയും മുന്‍ മാനേജര്‍ വിഷ്ണു സോമസുന്ദരം എന്നിവരെ സി.ബി.ഐ നുണ പരിശോധന നടത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *