ശബരിമല വിഷയത്തില്‍ രാഹുല്‍ ഗാന്ധിയുടേതു വ്യക്തിപരമായ അഭിപ്രായമാണെന്നു രമേശ് ചെന്നിത്തല

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടേതു വ്യക്തിപരമായ അഭിപ്രായമാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജനാധിപത്യ മര്യാദ ഉള്‍കൊണ്ടുകൊണ്ട്, തീരുമാനം അടിച്ചേല്‍പ്പിക്കാതെ ഉദാര സമീപനമാണു രാഹുല്‍ ഗാന്ധി സ്വീകരിച്ചത്. വിശ്വാസി സമൂഹത്തിന്റെ ഭാഗത്തു നില്‍ക്കാന്‍ അനുവാദം തന്നതോടെ ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപിടിക്കുകയാണു രാഹുല്‍ ചെയ്തത്. ഇതു ബിജെപിയിലോ സിപിഎമ്മിലോ നടക്കില്ലെന്നും ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.


ശബരിമലയില്‍ യുവതികള്‍ക്കു പ്രവേശനം അനുവദിക്കണമെന്നാണു വ്യക്തിപരമായ അഭിപ്രായമെന്നും ജനങ്ങളുടെ വികാരം കണക്കിലെടുത്തുള്ള സംസ്ഥാന ഘടകത്തിന്റെ നിലപാടിനു താന്‍ വഴങ്ങുകയായിരുന്നുവെന്നുമാണു രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം പ്രതികരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *