നടി ശാരദ നായര്‍ (92) അന്തരിച്ചു

നടി പേരൂര്‍ മൂപ്പില്‍ മഠത്തില്‍ ശാരദ നായര്‍ (92) അന്തരിച്ചു. മോഹല്‍ലാല്‍ ചിത്രമായ കന്മദത്തിന് പുറമെ ജയറാം ചിത്രമായ പട്ടാഭിഷേകത്തിലും ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിരുന്നു.  മോഹന്‍ലാലിനൊപ്പം മഞ്ഞക്കിളിയുടെ മൂളിപ്പാട്ടുണ്ടേ… എന്ന ഗാനരംഗത്തില്‍ മലയാളികള്‍ക്ക് മറക്കാനാവാത്ത വേഷം ചെയ്താണ് ശാരദ നേത്യാരമ്മ തന്റെ കഥാപാത്രത്തെ അനശ്വരമാക്കിയത്.

തത്തമംഗലം കാദംബരിയില്‍ പരേതനായ പുത്തന്‍ വീട്ടില്‍ പത്മനാഭന്‍ നായരുടെ ഭാര്യയാണ് .

അനില്‍ ബാബു ചിത്രമായ പട്ടാഭിഷേകത്തിലാണ് മറ്റൊരു ശ്രദ്ധേയ പ്രകടനം. ഇതില്‍ മോഹിനിയുടെ മുത്തശ്ശിയുടെ കഥാപാത്രമായിരുന്നു ഇവര്‍ അവതരിപിപ്പിച്ചത്. 1999 ലാണ് ഈ സിനിമ തിയേറ്ററുകളിലെത്തിയത്. എന്നാല്‍ അധികം ചിത്രങ്ങളില്‍ ഈ മുത്തശ്ശി ക്യാമറയ്ക്കു മുന്നിലെത്തിയില്ല എന്തും ശ്രദ്ധേയം.

Leave a Reply

Your email address will not be published. Required fields are marked *