എംപിമാര്‍ നിയമസഭയിലേക്ക് മത്സരിക്കുന്നതിനെതിരെ മുല്ലപ്പള്ളി

തിരുവനന്തപുരം: എംപിമാര്‍ നിയമസഭയിലേക്ക് മത്സരിക്കുന്നതിനെതിരെ കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. എംപിമാരെ മത്സരിപ്പിക്കരുതെന്ന് ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെട്ടു. ഈ രീതി പ്രോത്സാഹിപ്പിക്കരുതെന്നും മുല്ലപ്പള്ളി ഹൈക്കമാൻഡിനോട് ആവശ്യപ്പെട്ടു.

കെ സുധാകരന്‍, അടൂര്‍ പ്രകാശ്, കെ മുരളീധരന്‍ തുടങ്ങിയ എംപിമാര്‍ കേരള രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരാനും അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനും സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. അത്തരമൊരു ശീലം കോണ്‍ഗ്രസില്‍ അനുവദിക്കരുതെന്ന് ഗ്രൂപ്പ് നേതാക്കളോടും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.

 

 

Leave a Reply

Your email address will not be published. Required fields are marked *