ഒക്ടോബര്‍ രണ്ടിന് ഡോക്ടര്‍മാര്‍ സെക്രട്ടേറിയറ്റ് നടയില്‍ ഉപവസിക്കും

തിരുവനന്തപുരം: സാലറി ചലഞ്ചിനെതിരെ പ്രത്യക്ഷ സമരവുമായി സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെ.ജി.എം.ഒ.എ. ഒക്ടോബര്‍ രണ്ടിന് ഡോക്ടര്‍മാര്‍ സെക്രട്ടേറിയറ്റ് നടയില്‍ ഉപവസിക്കാനാണ് തീരുമാനം. ഇതോടെ അനിശ്ചിതകാല നിസഹകരണ സമരത്തിനും തീരുമാനമായി. ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകരുടെ ശമ്ബളം പിടിക്കുന്നത് പൂര്‍ണമായും ഒഴിവാക്കണം, കഴിഞ്ഞ ആറ് മാസത്തിനിടെ പിടിച്ച ശമ്ബളം ഉടന്‍ തിരികെ നല്‍കണം, ലീവ് സറണ്ടര്‍ ആനുകൂല്യങ്ങള്‍ പുനസ്ഥാപിക്കുക, ആശുപത്രികളിലും കൊവിഡ് ചികിത്സ കേന്ദ്രങ്ങളിലും ആരോഗ്യപ്രവര്‍ത്തകരുടെ കുറവുണ്ട്. ഇതിന് പരിഹാരം കാണുക, പിപിഇ കിറ്റ് അടക്കമുള്ളവയുടെ ഗുണനിലവാരം ഉറപ്പാക്കുക എന്നിവയാണ് സമരക്കാരുടെ ആവശ്യങ്ങള്‍.

സമരത്തിന്‍റെ ആദ്യഘട്ടത്തില്‍ ഉപവാസ സമരമാണ് തീരുമാനിച്ചിരിക്കുന്നത്. ഉപവാസ സമരത്തെ തുടര്‍ന്ന് തീരുമാനമായില്ലെങ്കില്‍ രോഗി പരിചരണത്തേയും കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളേയും നേരിട്ട് ബാധിക്കാത്ത തരത്തില്‍ നിസഹകരണ സമരം തുടങ്ങുമെന്നും സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെ.ജി.എം.ഒ.എ അറിയിക്കുകയുണ്ടായി. ഇക്കാര്യങ്ങള്‍ മുഖ്യമന്ത്രിയേയും ആരോഗ്യവകുപ്പിനേയും അറിയിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *