സ്വപ്ന സുരേഷിനെ വീണ്ടും എന്‍.ഐ.എ വീണ്ടും ചോദ്യം ചെയ്തു

കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ രണ്ടാം പ്രതി സ്വപ്നയെ കസ്റ്റഡിയിൽ ലഭിച്ചതിനെ തുടർന്ന് എന്‍.ഐ.എയുടെ ചോദ്യം ചെയ്യൽ തുടരുന്നു. ഫോണ്‍, ലാപ്ടോപ് എന്നിവയില്‍ നിന്നും ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യുന്നത്.

കൊച്ചി എന്‍.ഐ.എ ഓഫിസിലാണ് ചോദ്യം ചെയ്യുന്നത്. കേസിലെ മുഖ്യപ്രതികളായ സ്വപ്ന, സന്ദീപ് ഉൾപ്പെടെയുള്ളവരുടെ റിമാൻറ് അടുത്തമാസം 7 വരെ നീട്ടി. എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് രജിസ്റ്റർ ചെയ്ത കേസിലെ റിമാൻറാണ് നീട്ടിയത്. പ്രതികളെ വീഡിയോ കോൺഫറൻസ് വഴി കോടതിയിൽ ഹാജരക്കി.

Leave a Reply

Your email address will not be published. Required fields are marked *