രാജ്യസഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു

ന്യൂഡൽഹി: സുപ്രധാന ബില്ലുകൾ പാസാക്കി രാജ്യസഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു. സമ്മേളനത്തിൽ പങ്കെടുത്ത ചില അംഗങ്ങൾക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ നിശ്ചയിച്ചതിനും എട്ടുദിവസം മുന്നേ സമ്മേളനം അവസാനിപ്പിക്കുകയായിരുന്നു.

കാർഷിക ബില്ലുകൾ, തൊഴിൽ ബിൽ, ജമ്മു കശ്മീർ ഔദ്യോഗികഭാഷ ബിൽ എന്നിവയാണ് ഈ സമ്മേളനത്തിൽ രാജ്യസഭ പാസാക്കിയ പ്രധാന ബില്ലുകൾ. കാർഷിക ബില്ല് അവതരിപ്പിക്കുമ്പോൾ സഭയിൽ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. ഇതിന്റെ പേരിൽ കേരളത്തിലെ രണ്ട് അംഗങ്ങളുൾപ്പടെ പ്രതിപക്ഷത്തെ എട്ട് അംഗങ്ങൾക്ക് സസ്പെൻഷനും ലഭിച്ചു. രാജ്യസഭയിലെ ബഹളത്തിൽ പ്രതിഷേധിച്ച് ഉപാദ്ധ്യക്ഷൻ ഹരിവംശ് 24 മണിക്കൂർ ഉപവാസം നടത്തുന്നതിനും ഈ സമ്മേളനം സാക്ഷ്യം വഹിച്ചു.

സഭയിൽ നടന്ന ചില സംഭവങ്ങൾ ആവർത്തിക്കരുതെന്ന് നടപടികൾ അവസാനിപ്പിച്ചു കൊണ്ട് രാജ്യസഭാ അധ്യക്ഷൻ വെങ്കയ്യ നായിഡു പറഞ്ഞു. ‘പാർലമെന്റിന്റെ അന്തസ് ഉയർത്തിപ്പിടിക്കാനാണ് അംഗങ്ങൾക്കെതിരെ നടപടി എടുത്തത്. ബഹിഷ്കരണത്തിലൂടെ ബില്ലുകൾ തടുക്കാൻ ആരെയും അനുവദിക്കാനാവില്ല. പ്രതിഷേധിക്കാൻ എല്ലാ അംഗങ്ങൾക്കും അവകാശമുണ്ട്. എന്നാൽ അതു പരിധിവിടാതെ നോക്കണം’-അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *