ലീഗിനെ സിപിഎം ഒറ്റതിരിഞ്ഞു ആക്രമിക്കുന്നുവെന്ന് എം.കെ മുനീര്‍

കോഴിക്കോട്‌:  ലീഗിനെ സിപിഎം ഒറ്റതിരിഞ്ഞു ആക്രമിക്കുന്നുവെന്ന് എം.കെ മുനീര്‍ എം.എല്‍.എ. ഖുർആൻ കൊണ്ടുവരുന്നതിനെ ആരും എതിർത്തില്ല, എന്നാല്‍ സി.പി.എം വിഷയങ്ങളെ വർഗീയമായി തിരിച്ചുവിടുന്നു, മുസ്‌ലിം പ്രീണനം എന്ന് തോന്നിപ്പിച്ച് വർഗീയ ധ്രുവീകരണം നടത്തുകയാണ് സിപിഎമ്മെന്നും എം.കെ മുനീര്‍ പറഞ്ഞു.

കോഴിക്കോട്ട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാർട്ടി സെക്രട്ടറി തന്നെ പച്ചയായ വർഗീയത പറയുകയും വർഗീയ ചേരിതിരിവിന് ശ്രമിക്കുകയും ചെയ്യുന്നു, ജലീൽ സംശയത്തിന്‍റെ മുൾമുനയിലാണ്. സംശയങ്ങൾ ദൂരീകരിക്കുന്നത് വരെ മാറി നിൽക്കാൻ ജലീൽ ആർജ്ജവം കാണിക്കണമെന്നും എംകെ മുനീര്‍ കൂട്ടിച്ചേര്‍ത്തു.

 

Leave a Reply

Your email address will not be published. Required fields are marked *