ശ്രീറാം വെങ്കിട്ടരാമന്‍ അടുത്ത മാസം 12ന് നേരിട്ട് ഹാജരാവണമെന്ന് കോടതി

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്‍ അടുത്ത മാസം 12ന് നേരിട്ട് ഹാജരാവണമെന്ന് കോടതി ഉത്തരവ്. മൂന്ന് പ്രാവശ്യം ആവശ്യപ്പെട്ടിട്ടും ഒന്നാം പ്രതിയായ ശ്രീറാം ഹാജരാവാത്ത സാഹചര്യത്തിലാണ് കോടതി അന്ത്യശാസനം നല്‍കിയത്. രണ്ടാം പ്രതി വഫ ഫിറോസ് കോടതിയില്‍ ഹാജരായി ജാമ്യമെടുത്തിരുന്നു.

ശ്രീറാം വെങ്കട്ടരാമന്‍ മദ്യലഹരിയില്‍ അമിതവേഗത്തില്‍ ഓടിച്ച കാറിടിച്ച് കെ.എം ബഷീര്‍ മരിച്ചെന്നാണ് കേസ്. കേസ് എടുത്തതിനെത്തുടര്‍ന്ന് സര്‍വീസില്‍നിന്നു സസ്‌പെന്‍ഡ് ചെയ്ത ശ്രീറാമിനെ പിന്നീട് തിരിച്ചെടുത്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *