സിദ്ദീഖും ഭാമയും കൂറുമാറി; നാണക്കേടെന്ന് നടിമാർ

നടി അക്രമിക്കപ്പെട്ട കേസിൽ നടൻ സിദ്ദീഖും ഭാമയും കൂറുമാറിയതിൽ രൂക്ഷ പ്രതികരണവുമായി നടിമാര്‍. കൂടെ നിൽക്കേണ്ട ഘട്ടത്തിൽ സഹപ്രവർത്തകർ തന്നെ കൂറുമാറിയത് നാണക്കേടാണെന്ന് ഡബ്ല്യു.സി.സി അം​ഗങ്ങളും നടിമാരുമായ രേവതിയും റിമ കല്ലിങ്കലും ഫേസ്ബുക്കിൽ കുറിച്ചു.

വളരെ ബുദ്ധിമുട്ടേറിയ സമയത്തിലൂടെ കടന്ന് പോകുന്ന നടിക്കൊപ്പം അവളുടെ സഹപ്രവർത്തകർ കൂടെ നിൽക്കണ്ടതിന് പകരം, കൂറു മാറിയത് സിനിമാ മേഖലയിലുള്ളവരെ വിശ്വസിക്കാൻ കൊള്ളില്ലെന്നതിന്റെ ഉദാഹരണമാണെന്ന് നടി രേവതി എഫ്.ബിയില്‍ കുറിച്ചു. ഇടവേള ബാബു, ബിന്ദു പണിക്കർ എന്നിവര്‍ കേസിൽ നേരത്തെ കുറുമാറിയിരുന്നു. ഇതിനിടെയാണ് സിദ്ദീഖും ഭാമയും കൂറമാറിയത്. കൂറു മാറിയ നടിമാർ ഒരർഥത്തിൽ ഇരകളാണെന്ന് റിമ കല്ലിങ്കലും പറഞ്ഞു.

സിദ്ദിഖ് മൊഴി മാറ്റിയത് മനസ്സിലാക്കാമെന്നും എന്നാൽ അടുത്ത സുഹൃത്തായിരുന്ന ഭാമയുടെ ഭാ​ഗത്ത് നിന്ന് അത്തരമൊന്ന് പ്രതീക്ഷിച്ചതല്ലെന്ന് രേവതി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *