എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ വിലക്ക് പിന്‍വലിച്ച്‌ ദുബായ്

ദുബായ് : എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങള്‍ക്കുള്ള യാത്രാ വിലക്ക് പിന്‍വലിച്ച്‌ ദുബായി വ്യോമയാന മന്ത്രാലയം. നാളെ മുതല്‍ നേരത്തെ ചിട്ടപ്പെടുത്തിയ സമയക്രമം അനുസരിച്ച്‌ വിമാനങ്ങള്‍ സര്‍വീസ് പുനരാരംഭിക്കുമെന്ന് ഇന്ത്യന്‍ വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പൂരി അറിയിച്ചു.

ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാരന് കോവിഡ് കണ്ടെത്തിയതിനെ തുടര്‍ന്ന് എയര്‍ഇന്ത്യ വിമാനങ്ങള്‍ക്ക് ദുബായ് സിവില്‍ വ്യോമയാന മന്ത്രാലയം യാത്രാവിലക്കേര്‍പ്പെടുത്തിയിരുന്നു. ജയ്പൂരില്‍ നിന്നും ദുബായ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടി ലേക്കുള്ള എയര്‍ഇന്ത്യ വിമാനത്തില്‍ വന്നിറങ്ങിയ ഒരു യാത്രക്കാരന് കോവിഡ രോഗബാധ കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു ദുബായ് അധികൃതരുടെ ഈ നീക്കം. ഇതേത്തുടര്‍ന്ന് 15 ദിവസത്തേക്ക് ദുബായിലേക്കുള്ള എയര്‍ഇന്ത്യ വിമാനങ്ങള്‍ക്ക് സര്‍ക്കാര്‍ യാത്രാ വിലക്ക് ഏര്‍പ്പെടുത്തുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *