സമരങ്ങൾ ഇടതുമുന്നണി സർക്കാരിനെ അട്ടിമറിക്കാൻ: കോടിയേരി ബാലകൃഷ്‌ണൻ

തിരുവനന്തപുരം: ബി.ജെ.പിയുടേയും യു.ഡി.എഫിന്റേയും സമരങ്ങൾ ഇടതുമുന്നണി സർക്കാരിനെ അട്ടിമറിക്കാൻ വേണ്ടിയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ.

ഗുണ്ടകളെ റിക്രൂട്ട് ചെയ്‌തു കൊണ്ടാണ് അക്രമ സമരങ്ങൾ കോൺഗ്രസും ബി.ജെ.പിയും നടത്തുന്നത്. മന്ത്രിമാരെ അപായപ്പെടുത്താനാണ് ശ്രമിക്കുന്നത്. ഈ സമരത്തെ ജനങ്ങൾ നേരിടും. എൽ.ഡി.എഫ് സർക്കാരിനെ അധികാരത്തിൽ കൊണ്ടുവന്നത് ജനങ്ങളാണ്. ആ ജനങ്ങൾ എൽ.ഡി.എഫിന് ഒപ്പമുണ്ടെന്നും കോടിയേരി പറഞ്ഞു.

ഒരു മതജാതി വിഭാഗ ശക്തികളും വൻകിട കോർപ്പറേറ്റുകളുമാണ് ഈ സമരത്തിന് പിന്നിൽ. വലതുപക്ഷ ശക്തികളാണ് ഇടതു സർക്കാരിനെ തകർക്കാൻ ശ്രമിക്കുന്നത്. നൂറുദിന കർമ്മപരിപാടി യു.ഡി.എഫ് കേന്ദ്രങ്ങൾ അപായപ്പെടുത്താൻ ശ്രമിക്കുകയാണ്. ബി.ജെ.പിയല്ല തങ്ങളുടെ ശത്രുവെന്നും സി.പി.എം ആണ് ശത്രുവെന്നുമാണ് കു‌ഞ്ഞാലിക്കുട്ടി പ്രഖ്യാപിച്ചത്. അടുത്ത തിരഞ്ഞെടുപ്പിൽ ബി.ജെ.പിയുമായി ലീഗ് മുന്നണിയുണ്ടാക്കുമെന്നതിന്റെ പരസ്യ പ്രഖ്യാപനമാണിത്. ബി.ജെ.പി ശത്രുവല്ലെന്ന് പറയുന്നതിന്റെ കാരണമെന്താണെന്ന് ലീഗ് വ്യക്തമാക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.

 

Leave a Reply

Your email address will not be published. Required fields are marked *