സ്വപ്ന സുരേഷുമായി മന്ത്രി കെ.ടി ജലീലിന് വര്‍ഷങ്ങളായുള്ള ബന്ധമുണ്ടെന്ന് കെ.സുരേന്ദ്രന്‍

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷുമായി മന്ത്രി കെ.ടി ജലീലിന് വര്‍ഷങ്ങളായുള്ള ബന്ധമുണ്ടെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ആരോപണം നേരിട്ട ഒരു ഘട്ടത്തിലും രാജി വേണ്ടെന്ന പാർട്ടി നേതാക്കളുടെ നിലപാട് വിചിത്രമാണ്. മുഖ്യമന്ത്രി തന്നെ സംശയത്തിന്‍റെ നിഴലിലാണ്. സര്‍ക്കാര്‍ രാജിവയ്ക്കണമെന്നും സുരേന്ദ്രന്‍ തിരുവനന്തപുരത്ത് പറഞ്ഞു.

സത്യം പുറത്ത് വന്നാൽ മന്ത്രിസഭയിലെ കൂടുതൽ പേർ രാജി വയ്ക്കേണ്ടി വരുമെന്ന വസ്തുതയാണ് പാർട്ടിയുടെ ഈ പ്രതിരോധത്തിന് പിന്നിൽ പിണറായി സർക്കാർ രാജിവയ്ക്കണം.കുറ്റവാളികളെ സംരക്ഷിയ്ക്കുന്ന ഓഫീസായി മുഖ്യമന്ത്രിയുടെ ഓഫീസ് മാറി. കോവിഡ് പ്രതിരോധത്തിലല്ല, മറിച്ച് തെളിവ് നശിപ്പിക്കുന്നതിലാണ് സർക്കാരിന്‍റെ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *