സ്പുട്‌നിക് വാക്‌സിന്റെ 10 കോടി ഡോസ് ഇന്ത്യക്ക് കൈമാറുമെന്ന് റഷ്യ

മോസ്‌കോ: കോവിഡിനെതിരെ വികസിപ്പിച്ച വാക്‌സിന്റെ 10 കോടി ഡോസ് ഇന്ത്യക്ക് കൈമാറുമെന്ന് റഷ്യ. ഇന്ത്യയിലെ പ്രമുഖ മരുന്ന് നിര്‍മ്മാണ കമ്പനിയായ ഡോ റെഡ്ഡീസിന് സ്പുട്‌നിക് വാക്‌സിന്‍ കൈമാറുമെന്ന് റഷ്യന്‍ സര്‍ക്കാരിന് കീഴിലുളള റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് അറിയിച്ചു. നിലവില്‍ വാക്‌സിന്‍ വിതരണത്തില്‍ കസാഖിസ്ഥാന്‍, ബ്രസീല്‍, മെക്‌സിക്കോ തുടങ്ങിയ രാജ്യങ്ങളുമായി റഷ്യ ധാരണയില്‍ എത്തിയിട്ടുണ്ട്. ഇന്ത്യയുമായി 30 കോടി ഡോസ് സ്പുട്‌നിക് വാക്‌സിന്‍ നിര്‍മ്മിക്കാനും ധാരണയില്‍ എത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *