സ്വര്‍ണ കടത്ത് കേസ്‌: 1.84 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടി

കോഴിക്കോട്:  സ്വര്‍ണക്കടത്ത് കേസില്‍ കോഴിക്കോടുളള കോടികളുടെ സ്വത്തുവകകകള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. സ്വത്തുവകകള്‍ കണ്ടുകെട്ടിയ കാര്യം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ട്വിറ്ററിലൂടെയാണ് അറിയിച്ചത്.

വീട്, അപ്പാര്‍ട്ട്‌മെന്റ്, ഭൂമി, സ്ഥിരം നിക്ഷേപം എന്നിവയാണ് കണ്ടുകെട്ടിയത്. ഇതിന് 1.84 കോടി രൂപയുടെ മൂല്യമുണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറിയിച്ചു. കേസില്‍ പ്രതികളായ ടി.കെ ഫായിസ്, അഷ്‌റഫ് കല്ലുങ്കല്‍, വൈ.എം സുബൈര്‍, അബ്ദുള്‍ റഹീം എന്നിവരുടെ സ്വത്തുക്കളാണ് ഇഡി കണ്ടുകെട്ടിയത്.

Leave a Reply

Your email address will not be published. Required fields are marked *