മൊറട്ടോറിയം കാലാവധി രണ്ടാഴ്ചത്തേക്ക് കൂടി നീട്ടി; ക്രെഡിറ്റ് സ്കോറിനെ ബാധിക്കില്ല

ന്യൂഡൽഹി : ബാങ്ക് വായ്പയ്ക്കു അനുവദിച്ചിരുന്ന മൊറട്ടോറിയം കാലാവധി രണ്ടാഴ്ചത്തേക്ക് കൂടി നീട്ടി സുപ്രീം കോടതി ഉത്തരവ്.

റിസർവ് ബാങ്ക് അനുവദിച്ചിരുന്ന കാലാവധി ഓഗസ്റ്റ് 31ന് അവസാനിച്ചിരുന്നു. എന്നാൽ തിരിച്ചടവു നടന്നില്ലെങ്കിലും സെപ്റ്റംബർ 28 വരെ വായ്പകളിൽ ഒരു നടപടിയും സ്വീകരിക്കരുതെന്നാണ് കോടതി ഉത്തരവ്. ക്രെഡിറ്റ് സ്കോറിനെ ബാധിക്കുന്ന നടപടികൾ ഇക്കാലത്ത് പാടില്ലെന്നും ഉത്തരവുണ്ട്.

ബാങ്ക് വായ്പ മൊറട്ടോറിയം നീട്ടുന്നതിൽ കേന്ദ്രസർക്കാർ നിലപാട് അറിയിക്കണമെന്ന് സുപ്രീം കോടതി. മൊറട്ടോറിയം കാലത്ത് പലിശ ഈടാക്കുമോ എന്ന് അറിയിക്കണമെന്നും ജസ്റ്റിസ് അശോക് ഭൂഷൻ അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് വ്യക്തമാക്കി. കേസ് 28ന് പരിഗണിക്കും. മൊറട്ടോറിയം കാലവധി രണ്ടു വര്‍ഷം വരെ നീട്ടാനുള്ള വഴി റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ച സ്കീമില്‍ ഉണ്ടെന്നും പലിശ പൂര്‍ണമായും ഒഴിവാക്കുക പ്രയാസമാണെന്നുമാണു കേന്ദ്ര നിലപാട്.

Leave a Reply

Your email address will not be published. Required fields are marked *