വായ്പ മൊറട്ടോറിയം : കൃ​ത്യ​മാ​യ നി​ല​പാ​ട് അ​റി​യി​ക്ക​ണ​മെ​ന്നു സു​പ്രീം​കോ​ട​തി

ന്യൂ​ഡ​ല്‍​ഹി : ബാ​ങ്ക് വാ​യ്പ മൊ​റ​ട്ടോ​റി​യം നീ​ട്ടു​ന്ന​തി​ല്‍ കേ​ന്ദ്ര​സ​ര്‍​ക്കാ​രി​നു ര​ണ്ടാ​ഴ്ച കൂ​ടി സ​മ​യം അ​നു​വ​ദി​ച്ചു സു​പ്രീം​കോ​ട​തി. കൃ​ത്യ​മാ​യ നി​ല​പാ​ടു​മാ​യി എ​ത്താ​ന്‍ കോ​ട​തി കേ​ന്ദ്ര​ത്തോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

തിരിച്ചടവ് മുടങ്ങിയ അക്കൗണ്ടുകള്‍ എന്‍പിഎ(നിഷ്‌ക്രിയ ആസ്തി)കളായി ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ പ്രഖ്യാപിക്കരുതെന്നും കോടതി വിധിച്ചു. ജസ്റ്റിസ് അശോക് ഭൂഷന്റെ നേതൃത്വത്തിലുള്ള ബെഞ്ചിന്റെതാണ് ഇടക്കാല ഉത്തരവ്. കേ​സ് 28-ന് ​പ​രി​ഗ​ണി​ക്കും. എല്ലാ ഹര്‍ജിക്കാരുടെയും വാദംകേട്ട സുപ്രീം കോടതി രണ്ടാഴ്ചയ്ക്കുള്ളില്‍ വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് നിര്‍ദേശംനല്‍കി. സെപ്റ്റംബര്‍ 28വരെ വായ്പ അടയ്ക്കാത്തവരുടെ ക്രഡിറ്റ് റേറ്റിങ് താഴ്ത്താന്‍ പാടില്ലെന്നും നിലവിലെ സ്ഥിതി നിലനിര്‍ത്താനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *