നടി റിയ ചക്രബര്‍ത്തി അറസ്റ്റില്‍

ന്യൂഡല്‍ഹി: മയക്കുമരുന്ന് കേസില്‍ നടി റിയ ചക്രബര്‍ത്തി അറസ്റ്റില്‍. നാര്‍ക്കോടിക് കണ്‍ട്രോള്‍ ബ്യൂറോയാണ് റിയയെ അറസ്റ്റ് ചെയ്തത്. തുടര്‍ച്ചയായ ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ്. സുശാന്തിന് റിയ മയക്കുമരുന്ന് എത്തിച്ചിരുന്നുവെന്നാണ് എന്‍സിബി പറയുന്നത്.

റിയയുടെ സഹോദരന്‍ ഷോവികിനെ നേരത്തെ ഇതേ കേസില്‍ അറസ്റ്റ് ചെയ്തിരുന്നു. സുശാന്തിന് മാത്രമല്ല, മറ്റ് പല ബോളിവുഡ് താരങ്ങള്‍ക്കും ഷോവിക് മയക്കുമരുന്ന് എത്തിച്ചിരുന്നുവെന്നാണ് നര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോയുടെ കണ്ടെത്തല്‍. റിയ പറഞ്ഞതനുസരിച്ച് താന്‍ മയക്കുമരുന്ന് വാങ്ങാറുണ്ടായിരുന്നു എന്നും ഷോവിക് സമ്മതിച്ചു. തുടര്‍ന്ന് റിയയെ വീണ്ടും ചോദ്യംചെയ്യുകയായിരുന്നു. പരിശോധനയില്‍ ഡിജിറ്റല്‍ തെളിവുകളും മയക്കുമരുന്ന് സാമ്പിളുകളും കണ്ടെത്തിയെന്നാണ് എന്‍സിബി പറയുന്നത്.

സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് സിബിഐയും എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റും അന്വേഷിക്കുന്നുണ്ട്. മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസാണ് നാര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ ബ്യൂറോ അന്വേഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *