എസ്.പി ബാലസുബ്രമണ്യത്തിന് കോവിഡ് നെ​ഗറ്റീവ്

ചെന്നൈ: പിന്നണി ഗായകന്‍ എസ്.പി ബാലസുബ്രമണ്യത്തിന് കോവിഡ് നെഗറ്റീവായി. ആരോഗ്യനിലയില്‍ പുരഗതിയുള്ളതായും ഉടന്‍ തന്നെ വെന്റിലേറ്ററില്‍ നിന്നും മാറ്റുമെന്നും അദ്ദേഹത്തിന്റെ മകന്‍ എസ്.പി ചരണ്‍ അറിയിച്ചു.

കഴിഞ്ഞ ആഗസ്റ്റ് അഞ്ചിനാണ് എസ്.പി.ബിക്ക് കോവിഡ് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആരോഗ്യ സ്ഥിതി മോശമാവുകയും വെന്റിലേറ്ററില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. എന്നാല്‍ ഇപ്പോള്‍ ആരോഗ്യനിലയില്‍ പുരോഗതിയുള്ളതായി എസ്.പി ചരണ്‍ ഫേസ്ബുക്കിലൂടെ അറിയിച്ചു.

പേപ്പറില്‍ കാര്യങ്ങള്‍ എഴുതി നല്‍കി ഡോക്ടര്‍മാരോടും നഴ്‌സുമാരോടും അദ്ദേഹം ആശയവിനിമയം നടത്തുന്നുണ്ട്. എസ്.പി.ബിയുടെയും ഭാര്യ സാവിത്രിയുടെയും വിവാഹവാര്‍ഷികം ആശുപത്രിയില്‍ വെച്ച് ആഘോഷിച്ചതായും ചരണ്‍ ഫേസ്ബുക്ക് വീഡിയോയിലൂടെ അറിയിച്ചു. അടുത്ത ദിവസം ആരംഭിക്കാനിരിക്കുന്ന ഐ.പി.എല്‍ മത്സരങ്ങള്‍ക്ക് വേണ്ടി കാത്തിരിക്കുകയാണ് എസ്.പി.ബിയെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *