തിരുവനന്തപുരത്ത് പുതിയ കണ്ടെയ്‌ന്‍മെന്റ് സോണുകള്‍

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയില്‍ പുതിയ കണ്ടെയ്‌ന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു. നഗരസഭയ്‌ക്ക് കീഴിലെ എം.എല്‍.എ റോഡ് (തൃക്കണ്ണാപുരം വാര്‍ഡ്), വ്യാസ നഗര്‍ (കേശവദാസപുരം വാര്‍ഡ്), അംബേദ്‌കര്‍ നഗര്‍(ശ്രീകാര്യം വാര്‍ഡ്), പ്രശാന്ത് നഗര്‍, നീരാഴി ലെയിന്‍, പണയില്‍ (ഉള്ളൂര്‍ വാര്‍ഡ്), ഓടന്‍വഴി (തിരുമല വാര്‍ഡ്), പി.ജി റസിഡന്‍സ് അസോസിയേഷന്‍ പ്രദേശം(പെരുന്താന്നി വാര്‍ഡ്), അടുപ്പുകൂട്ടാന്‍ പാറ(തുരുത്തുമൂല വാര്‍ഡ്), പേരേക്കോണം, സത്യന്‍ നഗര്‍, ചവിഞ്ചി വിള, മലമേല്‍കുന്ന് (എസ്റ്റേറ്റ് വാര്‍ഡ്), അയിത്തടി, പുലയനാര്‍കോട്ട (ആക്കുളം വാര്‍ഡ്), പുഞ്ചക്കരി വാര്‍ഡ് എന്നിവയാണ് നഗരസഭയ്‌ക്ക് കീഴിലെ കണ്ടെയ്‌ന്‍മെന്റ് സോണുകള്‍.

വിതുര ഗ്രാമപഞ്ചായത്തിലെ മുളക്കോട്ടുകര, നാവായിക്കുളം ഗ്രാമപഞ്ചായത്തിലെ ഇടമണ്ണില, അഴൂര്‍ ഗ്രാമപഞ്ചായത്തിലെ തെറ്റിച്ചിറ, പഞ്ചായത്ത് ഓഫീസ്, കിളിമാനൂര്‍ ഗ്രാമപഞ്ചായത്തിലെ മാലയ്ക്കല്‍, പനപ്പാംകുന്ന് എന്നീ പ്രദേശങ്ങളെയും കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇവയോട് ചേര്‍ന്നുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവരും ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കള‌ക്‌ടര്‍ നവജ്യോത് ഖോസ അറിയിച്ചു. അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെ ആരുംതന്നെ കണ്ടെയ്ന്‍മെന്റ് സോണിന് പുറത്തുപോകാന്‍ പാടില്ലെന്നും കള‌ക്‌ടര്‍ വ്യക്തമാക്കി.

അതേസമയം രോഗവ്യാപനം കുറഞ്ഞ പ്രദേശങ്ങളില്‍ കണ്ടെയ്‌ന്‍മെന്റ് സോണുകള്‍ പിന്‍വലിച്ചു. അഴൂര്‍ഗ്രാമപഞ്ചായത്തിലെ മാടന്‍വിള, കൊട്ടാരംതുരുത്ത്, കാഞ്ഞിരംകുളം ഗ്രാമപഞ്ചായത്തിലെ ലൂര്‍ദ്പുരം, നെയ്യാറ്റിന്‍കര ഗ്രാമപഞ്ചായത്തിലെ പണക്കാട്, മുള്ളറവിള, തൊഴുക്കല്‍, വഴുതൂര്‍, ഇരുമ്ബില്‍, നാരായണപുരം, അമരവിള, ആലുമ്മൂട്, കൊല്ലയില്‍ ഗ്രാമപഞ്ചായത്തിലെ മേക്കൊല്ല, ധനുവച്ചപുരം, പുതുശ്ശേരിമഠം, ആര്യന്‍കോട് ഗ്രാമപഞ്ചായത്തിലെ കീഴരൂര്‍, കവലൂര്‍, പശുവന്നറ, കരവാരം ഗ്രാമപഞ്ചായത്തിലെ മുടിയോട്ടുകോണം (നെല്ലിക്കുന്ന് പ്രദേശം), അണ്ടൂര്‍കോണം ഗ്രാമപഞ്ചായത്തിലെ കാരിച്ചറ, വെള്ളറട ഗ്രാമപഞ്ചായത്തിലെ ആറാട്ടുകുഴി, വെള്ളറട, അഞ്ചുമരന്‍കാല, കിളിയൂര്‍, മണൂര്‍, പൊന്നമ്ബി, പഞ്ചക്കുഴി എന്നീ പ്രദേശങ്ങളെയാണ് കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *